കണ്ണൂര്‍: പണിമുടക്കിലെ കോടതി ഇടപെടലില്‍ രൂക്ഷവിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സമരം തൊഴിലാളികളുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണ്.
കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമാണ്. കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യരുതെന്ന് പറയാന്‍ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ എന്നും ജയരാജന്‍ ചോദിച്ചു.
തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശമുണ്ട്. കോടതി പെട്രോള്‍ വില കുറയ്ക്കണമെന്ന് പറയാത്തത് എന്തുകൊണ്ടാണ്. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളിലാണ് കോടതി ഇടപെടല്‍ വേണ്ടതെന്നും എം വി ജയരാജന്‍ പറഞ്ഞു.
പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച് തൊഴിലാളികളെ പേടിപ്പിക്കാന്‍ നോക്കേണ്ട. വ്യാപാരി വ്യവസായി ഏകോപന സമിതി പലപ്പോഴും സമരവിരോധികളാണ്. തുറന്ന കടകൾ നിർബന്ധമായി അടപ്പിക്കില്ല, പക്ഷേ വാങ്ങാൻ ആളുവേണ്ടേയെന്നും ആനത്തലവട്ടം ആനന്ദൻ ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates