അവധി ആഘോഷം ദുരന്തമായി; മലയാളി നഴ്സ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു, ഭർത്താവും മക്കളും ​ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2022 08:15 AM  |  

Last Updated: 07th May 2022 08:15 AM  |   A+A-   |  

accident_dubai

മരിച്ച ടിന്റു പോൾ

 

ദുബായ്; കുടുംബത്തിനൊപ്പം അവധി ആഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് മലയാളി നഴ്സ് മരിച്ചു. പെരുമ്പാവൂർ കൂവപ്പടി തോട്ടുവ ഇടശ്ശേരി ടിന്റു പോൾ (36) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവിനും മക്കൾക്കും ​ഗുരുതരമായി പരുക്കേറ്റു. 

മെയ് മൂന്നിന് ജബല്‍ ജെയ്‌സ് പര്‍വത നിരയില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭര്‍ത്താവ് കൃപ ശങ്കര്‍ മക്കളായ ക്രിതിന്‍ ശങ്കര്‍, ആദിന്‍ ശങ്കര്‍, ഭര്‍തൃമാതാവ് എന്നിവര്‍ പരുക്കുകളോടെ ആശുപത്രിയിലാണ്. നട്ടെല്ലിന് പരുക്കേറ്റ കൃപ ശങ്കറും ക്രിതിനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. റാസല്‍ ഖൈമയിലെ അല്‍ ഹംറയിലെ ആര്‍എകെ ഹോസ്പിറ്റല്‍ ക്ലിനിക്കിലെ നഴ്‌സാണ് ടിന്റു.

ഈ വാര്‍ത്ത കൂടി വായിക്കൂ

റിഫയുടെ മരണത്തിനു പിന്നിലെന്ത്? മൃതദേഹം ഇന്ന് പുറത്തെടുക്കും, പോസ്റ്റുമോർട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ