അങ്കച്ചൂടേറി; തൃക്കാക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കും
By സമകാലിക മലയാളം ഡെസ്ക് | Published: 09th May 2022 07:37 AM |
Last Updated: 09th May 2022 07:56 AM | A+A A- |

ഉമ തോമസും ജോ ജോസഫും പ്രചാരണത്തില്‍
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് രാവിലെ 10 മണിയ്ക്കും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് രാവിലെ 11 നുമാണ് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കുക.
ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുക. ബുധനാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലായി.
പ്രചാരണതിന് വേഗം കൂട്ടാന്‍ യുഡിഎഫ് നേതാക്കളുടെ യോഗം 12 മണിക്ക് കൊച്ചിയില്‍ ചേരും. ആം ആദ്മി പാര്‍ട്ടിയും ട്വന്റി-20യും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നില്ല. ഇത് മുന്നണിക്ക് ഗുണകരമാകുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യുഡിഎഫുമായുള്ള അഡ്ജസ്റ്റ്‌മെന്റാണെന്നും, പി ടി തോമസിന്റെ ആത്മാവ് പൊറുക്കില്ലെന്നും പി വി ശ്രീനിജന്‍ എംഎല്‍എ ആരോപിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം; രാത്രി വ്യാപക തിരച്ചില്‍; ഒരാള്‍ കസ്റ്റഡിയില്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ