കോട്ടയം റൂട്ടില്‍ നാളെയും ഗതാഗത നിയന്ത്രണം; 14 ട്രെയിനുകള്‍ റദ്ദാക്കി

പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ഞായറാഴ്ച പാലക്കാട്ടു നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളൂ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഏറ്റുമാനൂര്‍-ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ  ഭാഗമായി നാളെയും (ഞായറാഴ്ച) കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. 14 ട്രെയിനുകള്‍ പൂര്‍ണമായും ആറ് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കി. പത്ത് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. തിങ്കളാഴ്ചയും ഏതാനും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് ഞായറാഴ്ച പാലക്കാട്ടു നിന്ന് ഒന്നേകാല്‍ മണിക്കൂര്‍ വൈകിയേ പുറപ്പെടുകയുള്ളൂ. 6.20 നാകും ടെയിന്‍ യാത്ര പുറപ്പെടുകയെന്ന് റെയില്‍വേ അറിയിച്ചു. രണ്ട് ട്രെയിനിന് പ്രത്യേക സ്‌റ്റോപ്പും അനുവദിച്ചു. കൊല്ലം ചങ്ങനാശ്ശേരി റൂട്ടില്‍ രണ്ട് ട്രെയിന്‍ പ്രത്യേക സര്‍വീസും നടത്തും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

ചെന്നൈ സെന്‍ട്രല്‍ -തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ മെയില്‍, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, തിരുവനന്തപുരം -ഷൊര്‍ണൂര്‍ വേണാട് , ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട്, പുനലൂര്‍-ഗുരുവായൂര്‍ , ഗുരുവായൂര്‍ - പുനലൂര്‍, എറണാകുളം ജങ്ഷന്‍-ആലപ്പുഴ പാസഞ്ചര്‍, ആലപ്പുഴ -എറണാകുളം പാസഞ്ചര്‍, കൊല്ലം- എറണാകുളം ജങ്ഷന്‍ മെമു, എറണാകുളം - കൊല്ലം ജങ്ഷന്‍ മെമു, എറണാകുളം ജങ്ഷന്‍ - കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍ (ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ റദ്ദാക്കി), കോട്ടയം- കൊല്ലം പാസഞ്ചര്‍ (തിങ്കള്‍ മാത്രം റദ്ദാക്കി).

ഭാഗികമായി റദ്ദാക്കിയത്

സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ്  തൃശൂരില്‍ നിന്നാകും യാത്ര പുറപ്പെടുക. തിരുവനന്തപുരത്തിനും തൃശൂരിനും ഇടയില്‍ ട്രെയിന്‍ സര്‍വീസില്ല.

നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ നിന്നാകും പുറപ്പെടുക. നിലമ്പൂര്‍ റോഡ് -കോട്ടയം പാസഞ്ചര്‍ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. ട്രെയിന്‍ എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും. നാഗര്‍കോവില്‍ -കോട്ടയം പാസഞ്ചര്‍ തിങ്കളാഴ്ച ഭാഗികമായി റദ്ദാക്കി. കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

സില്‍ച്ചര്‍-തിരുവനന്തപുരം വീക്കിലി എക്‌സ്പ്രസ് , ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് , ബംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് , ലോക്മാന്യതിലക് -കൊച്ചുവേളി ബൈ വീക്കിലി എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് , കന്യാകുമാരി -പുണെ എക്‌സ്പ്രസ് , മംഗളൂരു-നാഗര്‍കോവില്‍ പരശുറാം, കൊച്ചുവേളി-ലോക്മാന്യതിലക് ബൈ വീക്കിലി ഗരീബ് രഥ്, കന്യാകുമാരി-കെ എസ് ആര്‍ ബംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ്, നാഗര്‍കോവില്‍ - ഷാലിമാര്‍ ഗുരുദേവ് വീക്കിലി എക്‌സ്പ്രസ്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com