റാഗിങ്ങ് പരാതി: അലന്‍ ഷുഹൈബ് പൊലീസ് കസ്റ്റഡിയില്‍; എസ്എഫ്‌ഐ പകവീട്ടുന്നുവെന്ന് അലന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2022 02:04 PM  |  

Last Updated: 02nd November 2022 02:04 PM  |   A+A-   |  

alan_shuhaib

അലന്‍ ഷുഹൈബ്/ ഫയല്‍

 

കണ്ണൂര്‍:ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്. റാഗിങ് പരാതി നല്‍കി എസ് എഫ്‌ഐ പക വീട്ടുകയാണെന്ന് അലന്‍ ഷുഹൈബ് ആരോപിച്ചു. 

കണ്ണൂര്‍ പാലയാട് ക്യാമ്പസില്‍ വെച്ച് അഥിന്‍ എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ അലന്‍ ഷുഹൈബിന്റെ നേതൃത്വത്തിലുള്ള സംഘം റാഗു ചെയ്തു എന്നാണ് എസ്എഫ്‌ഐ ആരോപിക്കുന്നത്. ഈ വിഷയത്തില്‍ ക്യാമ്പസില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. രണ്ടു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. 

കഴിഞ്ഞവര്‍ഷം ഉണ്ടായ റാഗിങ്ങുമായി ബന്ധപ്പെട്ട വിഷയമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ മര്‍ദ്ദിച്ചെന്നും അലന്‍ ഷുഹൈബ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ അഥിനെ റാഗ് ചെയ്തത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും, അലനെ മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ വ്യക്തമാക്കി. 

പരിക്കേറ്റ അഥിന്‍ ഇപ്പോഴും ചികിത്സയിലാണെന്നും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജയിലിലായിരുന്ന അലന്‍ ഷുഹൈബ് ജാമ്യത്തിലിറങ്ങിയിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

 മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ