സ്‌കൂളിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു; ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2022 10:53 AM  |  

Last Updated: 04th November 2022 10:53 AM  |   A+A-   |  

gauri_accident

 

കൊല്ലം: കൊല്ലം മൈലക്കാട് ദേശീയപാതയില്‍ ലോറി ഇടിച്ച് അച്ഛനും മകളും മരിച്ചു.  മൈലക്കാട് സ്വദേശി ഗോപകുമാര്‍, മകള്‍ ഗൗരി എന്നിവരാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലാക്കുന്നതിനായി പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാത്തന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ഗൗരി. 

തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലറില്‍ തട്ടി ഇരുവരും ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കൊട്ടിയത്തെ ആശുപത്രിയില്‍ വെച്ചാണ് ഗൗരി മരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചുമതലയേല്‍ക്കാനെത്തിയ വിസിയെ എസ്എഫ്‌ഐ തടഞ്ഞു; പ്രതിഷേധം, പൊലീസ് ഇടപെടല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ