'കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിനായില്ല, എന്നിട്ടല്ലേ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 02:17 PM  |  

Last Updated: 10th November 2022 02:19 PM  |   A+A-   |  

mv_govindan

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ ഐപിഎസ് ഉദ്യോഗസ്ഥന്‍ തോക്കുചൂണ്ടി വിരട്ടിയെന്ന ഗവര്‍ണറുടെ പരാമര്‍ശം തള്ളി സിപിഎം. 'അങ്ങനെ ഭയപ്പെടുത്താന്‍ കഴിയുന്ന ആളല്ല പിണറായി. കമഴ്ന്നുകിടന്ന പിണറായിയെ അനക്കാന്‍ പോലും പൊലീസിനായില്ല. എന്നിട്ടല്ലേ.' എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്ത് പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മര്‍ദ്ദിക്കാനായതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം. ഇതിനൊന്നും മറുപടി അര്‍ഹിക്കുന്നില്ല. ഗവര്‍ണര്‍മാരുടെ പ്രശ്‌നം ഒരു ദേശീയ വിഷയം ആയി കൊണ്ടിരിക്കുകയാണ്. പല സംസ്ഥാനത്തും സമാനമായ പ്രശനമുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പണ്ട് കൊലക്കേസില്‍ അറസ്റ്റിലായ ആളെ ബലംപ്രയോഗിച്ചു മോചിപ്പിക്കാന്‍ ചെന്ന പിണറായി, ഒരു യുവ ഐപിഎസ് ഓഫിസര്‍ തോക്കെടുത്തപ്പോള്‍ 15 മിനിറ്റിനകം വീട്ടില്‍പോയി വസ്ത്രം മാറി വന്ന കാര്യമറിയാമെന്നാണ് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ ആരാണെന്നു ഗവര്‍ണര്‍ക്കു ശരിക്കറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം; എല്‍ഡിഎഫിന്റെ ഏഴെണ്ണം അടക്കം ഒമ്പതു സീറ്റുകള്‍ പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ