മണ്ണിടിച്ചില്‍: മൂന്നാര്‍ വട്ടവട റോഡില്‍ യാത്ര നിരോധിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th November 2022 07:06 AM |
Last Updated: 13th November 2022 07:06 AM | A+A A- |

മണ്ണിച്ചില്‍ ഉണ്ടായ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നു/ ടിവി ദൃശ്യം
തൊടുപുഴ: മണ്ണിടിച്ചില്‍ ഉണ്ടായ പശ്ചാത്തലത്തില്‍ മൂന്നാര്‍- വട്ടവട റോഡില്‍ ജില്ലാ ഭരണകൂടം യാത്ര നിരോധിച്ചു. വിനോദസഞ്ചാരികളും മറ്റു യാത്രക്കാരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഈ റോഡിലൂടെയുള്ള യാത്ര ഒഴിവാക്കേണ്ടതാണെന്നും ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു
മൂന്നാര്‍ വട്ടവട റോഡില്‍ കുണ്ടള ഡാമിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ടോപ്പ് സ്‌റ്റേഷനും കുണ്ടള അണക്കെട്ടിനും ഇടയിലുള്ള പ്രദേശത്ത് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഉരുള്‍പൊട്ടിയത്. മൂന്നാര്‍ കുണ്ടളയ്ക്കു സമീപം എല്ലപ്പെട്ടി എസ്‌റ്റേറ്റിലും ശനിയാഴ്ച മണ്ണിടിഞ്ഞിട്ടുമുണ്ട്. ആര്‍ക്കും അപായമില്ല.
മൂന്നാര്‍-കുണ്ടള റോഡില്‍ പുതുക്കടിയില്‍ ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ വിനോദസഞ്ചാരിയെ കാണാതായിട്ടുണ്ട്. കോഴിക്കോട് അശോകപുരം കുന്നിയില്‍കാവ് കല്ലട വീട്ടില്‍ രൂപേഷി (40)നെയാണ് കാണാതായത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ