ബന്ധുക്കള്‍ക്ക് മുന്നില്‍ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവം: രണ്ടര മാസം ഒളിവില്‍, ഒടുവില്‍ ഭര്‍ത്താവ് കീഴടങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th November 2022 09:29 PM  |  

Last Updated: 16th November 2022 09:29 PM  |   A+A-   |  

hameed

ഹമീദ് ഹാജി


മാനന്തവാടി: ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുമ്പില്‍ വെച്ച് ദേഹത്ത് തീകൊളുത്തിയ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ഭര്‍ത്താവ് കീഴടങ്ങി. പുലിക്കാട് സ്വദേശി ടി.കെ. ഹമീദ് ഹാജി (57) ആണ് പൊലീസ് കീഴടങ്ങിയത്.പുലിക്കാട് കണ്ടിയില്‍പൊയില്‍ മഫീദ (48)യാണ് മരിച്ചത്.

ജൂലൈ മൂന്നിനാണ് മഫീദ തീകൊളുത്തിയത്. ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ രണ്ടിനായിരുന്നു മരിച്ചത്. തുടര്‍ന്ന് ഒളിവില്‍ പോയ രണ്ടാം ഭര്‍ത്താവ് ഹമീദ് ഹാജി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയത്. കേസിലെ രണ്ടാംപ്രതി ഹമീദ് ഹാജിയുടെ ആദ്യ ഭാര്യയിലെ മകന്‍ ജാബിര്‍ റിമാന്‍ഡിലാണ്. കേസിലെ മറ്റൊരു പ്രതി ഹമീദ് ഹാജിയുടെ സഹോദരന്‍ നാസര്‍ സംഭവത്തിന് ശേഷം വിദേശത്താണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  9 പെണ്‍കുട്ടികളെ കാണാതായ സംഭവം; ഷെല്‍ട്ടര്‍ ഹോം അടച്ചുപൂട്ടണം, ശിശുക്ഷേമ സമിതി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ