ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th November 2022 07:43 PM  |  

Last Updated: 17th November 2022 07:43 PM  |   A+A-   |  

sabarimala

ശബരിമല, ഫയല്‍ ചിത്രം

 

പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം ഇടവ സ്വദേശി ചന്ദ്രന്‍ പിള്ള (69), ആന്ധ്രാപ്രദേശ് സ്വദേശി സഞ്ജീവ് (65) എന്നിവരാണ് മരിച്ചത്.

ചന്ദ്രന്‍ പിള്ള വ്യാഴാഴ്ച വൈകീട്ട് നാലരയോടെ അപ്പാച്ചിമേടിന് സമീപവും സഞ്ജീവ് അഞ്ചുമണിയോടെ നീലിമല ഭാഗത്ത് വച്ചുമാണ് കുഴഞ്ഞുവീണത്. ഇരുവരെയും പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

മണ്ഡലകാലത്തിന് തുടക്കമിട്ട് ഇന്നലെയാണ് ശബരിമല നട തുറന്നത്. ഇന്നലെ മുതല്‍ തന്നെ ശബരിമലയില്‍ ദര്‍ശനത്തിനായി വലിയ തോതിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. തീര്‍ത്ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇത്തവണ ദിവസവും പുലര്‍ച്ചെ മൂന്നിന് നട തുറക്കാനാണ് തീരുമാനം. മുന്‍പ് പുലര്‍ച്ചെ നാലിനായിരുന്നു നട തുറന്നിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ