'നടക്കുന്നത് തട്ടിപ്പ്, നിയമത്തെ കൊഞ്ഞനം കാട്ടുന്നു'- മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന വിഷയം ഏറ്റെടുക്കുകയാണെന്ന് ​ഗവർണർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2022 05:53 PM  |  

Last Updated: 18th November 2022 05:53 PM  |   A+A-   |  

arif_muhammed_khan

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ ഫയല്‍

 

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം സംബന്ധിച്ച വിഷയം ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രണ്ട് വര്‍ഷം സര്‍വീസുണ്ടെങ്കില്‍ ആജീവനാന്ത പെന്‍ഷന്‍ നല്‍കാനുള്ള നീക്കം തട്ടിപ്പാണെന്നും നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും ​ഗവർണർ ആരോപിച്ചു. ദേശീയ തലത്തിൽ വിഷയം കൊണ്ടു വരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ​ഗവർണർ വ്യക്തമാക്കി. 

യുവാക്കള്‍ ജോലി തേടി വിദേശത്ത് പോകേണ്ടി വരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുന്നത്. സാധാരണക്കാര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലി ചെയ്യേണ്ടിവരുമെന്നും ​ഗവർണർ ചോദിച്ചു. 

ഓരോ മന്ത്രിമാരും 25ഓളം പേരെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കുന്നു. രണ്ട് വര്‍ഷത്തിനു ശേഷം അവരോട് രാജിവെക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അവര്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ ലഭിക്കുന്നു. തട്ടിപ്പാണ് നടക്കുന്നത്. അത് നിര്‍ത്തലാക്കാന്‍ തനിക്ക് നിര്‍ദേശിക്കാനാകില്ല. എന്നാല്‍ ഇത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമായി വരും നാളുകളില്‍ മാറുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. 

ഈ ലേഖനം കൂടി വായിക്കൂ

മന്ത്രിയെ തീരുമാനിക്കുന്നത് മുഖ്യമന്ത്രി; പുറത്താക്കാന്‍ അധികാരമില്ല; പ്രീതിയില്‍ വിശദീകരണവുമായി ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ