രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു; ദൃശ്യങ്ങള്‍ പുറത്തു വിട്ട് ബിജെപി; ചീഫ് സെക്രട്ടറിക്ക് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 01:39 PM  |  

Last Updated: 20th November 2022 01:39 PM  |   A+A-   |  

rajesh

വി വി രാജേഷിന്റെ വാര്‍ത്താസമ്മേളനം/ ഫെയ്‌സ്ബുക്ക്

 

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തുവെന്ന ആരോപണവുമായി ബിജെപി. പരിപാടിക്കെത്തിയ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ബിജെപി പുറത്തുവിട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ബിജെപി പരാതി നല്‍കി. 

ഉദ്യോഗസ്ഥര്‍ പലരും മാര്‍ച്ചിനെത്തിയത് ഓഫീസുകളില്‍ പഞ്ചു ചെയ്തതിന് ശേഷമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്  വി വി രാജേഷ് ആരോപിച്ചു. രാജ്ഭവന്‍ മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. പാണക്കാട് തങ്ങള്‍ ഹാളില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നത് ഡ്യൂട്ടിയില്‍ ഉള്ളപ്പോഴാണെന്നും ബിജെപി ആരോപിക്കുന്നു. 

ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തത് നിയമവ്യവസ്ഥയെ അട്ടിമറിക്കുന്നതിന് തുല്യമാണ്. സര്‍വീസ് ചട്ടങ്ങള്‍ ഉദ്യോഗസ്ഥര്‍ ലംഘിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  സെക്രട്ടേറിയറ്റില്‍ നിന്നും സ്വകാര്യ ബസില്‍ ആളുകളെ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങളും പുറത്തു വിട്ടു. ഈ പ്രൈവറ്റ് ബസിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

പോക്‌സോ നിയമം മുസ്ലിം വ്യക്തി നിയമത്തിനും മുകളില്‍; വിവാഹം കഴിച്ചാലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയാല്‍ ശിക്ഷ അനുഭവിക്കണം; ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ