'ഇത് തമിഴ്‌നാടല്ല'; കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം; ഒരാൾ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2022 10:55 AM  |  

Last Updated: 21st November 2022 10:55 AM  |   A+A-   |  

chief_justice_manikumar

ചീഫ് ജസ്റ്റിസ് മണികുമാര്‍/ ഫയല്‍

 

കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം. ഗോശ്രീ പാലത്തില്‍ വെച്ച് ഇന്നലെ രാത്രിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍ വരുമ്പോള്‍ കാര്‍ തടഞ്ഞു നിര്‍ത്തി അസഭ്യം വിളിക്കുകയായിരുന്നു. 

ആക്രമിച്ച ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി ടിജോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇയാൾക്കെതിരെ മുളവുകാട് പൊലീസ് കേസെടുത്തത്. ഗോശ്രീ പാലം വഴി ചീഫ് ജസ്റ്റിസിന്റെ കാര്‍ വരുമ്പോള്‍ ഇയാൾ കാറിന് മുന്നിലേക്ക് ചാടുകയും അസഭ്യ വിളിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് തമിഴ്‌നാടല്ല എന്നു പറഞ്ഞായിരുന്നു അതിക്രമം എന്നാണ് റിപ്പോര്‍ട്ട്. 

പ്രതി പുതുവൈപ്പിനിലാണ് താമസിച്ചുവരുന്നതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഇയാള്‍ വിവാഹിതനാണ്. ഇയാള്‍ക്ക് ഹൈക്കോടതിയിലുള്ള ഏതെങ്കിലും കേസുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് സൂചിപ്പിക്കുന്നു. ചീഫ് ജസ്റ്റിസിന്റെ വാഹനത്തിലുണ്ടായിരുന്ന ഗണ്‍മാനാണ് ആക്രമണത്തില്‍ പൊലീസിന് പരാതി നല്‍കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

ചാന്‍സലര്‍ പദവി ഒഴിയില്ല; സര്‍വകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും: ഗവര്‍ണര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ