മദ്യലഹരിയില്‍ ഏറ്റുമുട്ടല്‍; അതിഥി തൊഴിലാളി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 06:54 AM  |  

Last Updated: 22nd November 2022 06:54 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം

 

കൊച്ചി: ചന്തിരൂരില്‍ മദ്യലഹരിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ മരിച്ചു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അസം സ്വദേശി ബിശ്വജിത്താണ് (27) മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു മരണം. 

സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശി സുനീശ്വര്‍ സൈക്യ (23)നെ അരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ് പ്ലാന്റിലെ ജീവനക്കാരാണ് ഇരുവരും. ഞായറാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

ഈ വാര്‍ത്ത കൂടി വായിക്കൂ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ