ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 06:33 AM  |  

Last Updated: 22nd November 2022 06:35 AM  |   A+A-   |  

ksrtc-accident

അപകടത്തില്‍പ്പെട്ട ബസ്‌

 

കൊച്ചി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് ടയര്‍ ചെന്നിടിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ചിറ്റൂര്‍ റോഡില്‍ വൈഎംസിഎ ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. 

എറണാകുളത്തുനിന്ന് വൈറ്റിലവഴി തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ മുന്‍ഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. കാറിന്റെ ഡോറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബസില്‍ ഇരുപത് യാത്രക്കാരുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ