തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം; വിലക്ക് നീക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd November 2022 10:18 AM  |  

Last Updated: 22nd November 2022 10:18 AM  |   A+A-   |  

sabarimala pilgrims

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി ഇരുമുടിക്കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യാം. ഇതിനുള്ള വിലക്ക് താല്‍ക്കാലികമായി നീക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറാണ് ഉത്തരവ് ഇറക്കിയത്. 

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം അവസാനിക്കുന്നതുവരെയാണ് വിലക്ക് നീക്കിയത്. നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ തേങ്ങ ക്യാബിനില്‍ കയറ്റാന്‍ അനുവദിച്ചിരുന്നില്ല. തീര്‍ത്ഥാടകരുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് വിലക്കില്‍ ഇളവു വരുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

എന്നാല്‍ എല്ലാവിധ സുരക്ഷാപരിശോധനകള്‍ക്കും ശേഷം മാത്രമേ ഇരുമുടിക്കെട്ടിലെ തേങ്ങയുമായുള്ള യാത്ര അനുവദിക്കൂവെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ശബരിമല തീര്‍ത്ഥാടകരെ പരിശോധിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും എല്ലാ വിമാനത്താവളങ്ങള്‍ക്കും നിര്‍ദേശം നല്‍കിയതായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ജോയിന്റ് ഡയറക്ടര്‍ ജയ്ദീപ് പ്രസാദ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ കത്ത് വിവാദം: വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്, കേസെടുക്കുന്നത് വ്യാജരേഖ ചമയ്ക്കലിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ