സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി തരപ്പെടുത്താം, തട്ടിയത് 81 ലക്ഷം; മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ

സെക്രട്ടേറിയറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിന്ന് 81 ലക്ഷം രൂപ തട്ടിയ കേസിലാണ് മുൻ ജീവനക്കാരൻ അറസ്റ്റിലായത്
അറസ്റ്റിലായ ഷൈജിൻ ബ്രിട്ടോ
അറസ്റ്റിലായ ഷൈജിൻ ബ്രിട്ടോ

തിരുവനന്തപുരം; സെക്രട്ടേറിയറ്റ് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ അറസ്റ്റിൽ. മലയൻകീഴ് സ്വദേശി ഷൈജിൻ ബ്രിട്ടോയാണ് പിടിയിലായത്. സെക്രട്ടേറിയറ്റിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിന്ന് 81 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.

രാമപുരം സ്വദേശി അംബികയാണ് തട്ടിപ്പിനിരയായത്. ഇവരുടെ ബന്ധുവാണ് ഷൈജിൻ. അംബികയുടെ മകൻ ജിതിൻ ജോണിന് സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്താണ് ഷൈജിൻ ബ്രിട്ടോ പണം തട്ടിയത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി ജോലി വാങ്ങി നൽകാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. ഇത് വിശ്വസിപ്പിച്ച്  2021 ഏപ്രിൽ 21 മുതൽ ഈ വർഷം ഫെബ്രുവരി 7 വരെ പല ഘട്ടങ്ങളിലായി 81, 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെയാണ് അംബിക ബാലരാമപുരം പൊലീസിന് പരാതി നൽകിയത്.

ഷൈജിൻ ബ്രിട്ടോയും ഭാര്യ രാജി തോമസും ചേർന്ന് പണം വാങ്ങിയ ശേഷം വ്യാജ ഡോക്യുമെന്‍റുകൾ നൽകി ജോലി നല്‍കാതെ ചതിച്ചെന്നാണ് അംബിക പൊലീസിന് നൽകിയ പരാതിയില്‍ പറയുന്നത്. പണം തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്ത്. പേരൂർക്കടയിൽ നിന്നാണ് ഷൈജിൻ ബ്രിട്ടോയെ പൊലീസ് പിടികൂടിയത്. ജോലിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ഇയാളെ മുമ്പ് സെക്രട്ടേറിയറ്റിൽ നിന്ന് പിരിച്ചുവിട്ടതാണ്. ഇത്തരം തട്ടിപ്പ് ഇയാൾ നടത്തുന്നതായി മാസങ്ങൾക്ക് മുമ്പ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സമാനമായി മറ്റ് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com