തലശ്ശേരിയിൽ വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്; രണ്ടുപേർ മരിച്ചു, ഒരാൾക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2022 09:18 PM  |  

Last Updated: 23rd November 2022 09:18 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കണ്ണൂർ; തലശ്ശേരിയിൽ സംഘർഷത്തിടെ കുത്തേറ്റ് രണ്ട് പേർ മരിച്ചു. തലശ്ശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരാൾ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നിൽ വച്ചാണ് സംഘർഷമുണ്ടായത്. ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ഖാലിദിനെ കുത്തിയ പാറായി ബാബുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഷമീറിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.  പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രോ​ഗിയുടെ മരണവിവരം അറിയിച്ചതിന് ഡോക്ടർക്ക് മർദനം; ശക്തമായ നടപടിയുണ്ടാകുമെന്ന് വീണ ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ