തിരുവനന്തപുരത്ത് വീണ്ടും 'മ്യൂസിയം മോഡല്‍' ആക്രമണം; യുവതിയെ ആക്രമിച്ചയാള്‍ പിടിയില്‍, സംഭവം കോടതിക്ക് സമീപം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 04:40 PM  |  

Last Updated: 24th November 2022 04:40 PM  |   A+A-   |  

tvm_attack

സിസിടിവി ദൃശ്യം, പിടിയിലായ ശ്രീജിത്ത്


തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ ആക്രമണം. പ്രഭാത സവാരിക്കിടെ യുവതിയെ ആക്രമിച്ചയാളെ പൊലീസ് പിടികൂടി. വഞ്ചിയൂര്‍ കോടതിക്ക് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്ക് നേരെ ആക്രമണമുണ്ടായത്. കരുമം സ്വദേശി ശ്രീജിത്തിനിയൊണ് വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സിസിടിവിയില്‍ ഇയാളുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ പൊലീസ്, കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 

കോടതിക്ക് മുന്നിലുള്ള ഇടവഴിയിലൂടെ നടന്നുവരവെ, യുവതിയെ സ്‌കൂട്ടറില്‍ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി നിലത്ത് വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. യുവതിയുടെ നിലവിളികേട്ട് സമീപവാസികള്‍ ഓടിയെത്തപ്പോള്‍ ഇയാള്‍ സ്‌കൂട്ടറില്‍ രക്ഷപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ തലശേരി ഇരട്ടക്കൊലപാതകം; മുഖ്യപ്രതി പാറായി ബാബു പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ