അടിച്ചു മാറ്റുന്നത് പൾസർ ബൈക്കുകൾ; പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്ന് പേർ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th November 2022 09:27 PM  |  

Last Updated: 27th November 2022 09:27 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൽപ്പറ്റ: പൾസർ ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി പൊലീസ്. വയനാട് വെള്ളമുണ്ടയിലാണ് സംഘം പിടിയിലായത്. തരുവണയിൽ നിന്നു കളവു പോയ  ബൈക്ക്‌ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം വലയിലായത്. 

പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്ന് പേരാണ് അറസ്റ്റിലായത്. പേരാമ്പ്ര സ്വദേശികളായ അൽഫർദാൻ, വിനയൻ എന്നിവരാണ് പ്രതികൾ.  വയനാട്ടിലും അയൽ ജില്ലകളിലുമായി 15 പൾസർ ബൈക്കുകൾ സംഘം കവർന്നതായാണ് സൂചന.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

ടിപ്പര്‍ സൈക്കിളില്‍ തട്ടി; ലോറിക്കടിയില്‍പ്പെട്ട് യാത്രക്കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ