വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പമ്പയിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ്; കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമം ഇങ്ങനെ

മണ്ഡല മകരവിളക്ക് മഹോത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവം കണക്കിലെടുത്ത് വിവിധ ക്ഷേത്രങ്ങളില്‍ നിന്നും പമ്പയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ശബരിമല തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ആരംഭിച്ചത്. 

പുതുതായി തുടങ്ങിയ സര്‍വീസുകളുടെ വിവരങ്ങള്‍ ഇങ്ങനെ

പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.30 ന്

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 8.20 ന്

ശാര്‍ക്കര ദേവീ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്

തുറവൂര്‍ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാവിലെ 7 ന്

പുനലൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ദിവസവും പുലര്‍ച്ചെ 5.50 ന്

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ നിന്നും ദിവസവും രാത്രി 7.30 ന്

കിളിമാനൂരില്‍ നിന്നും ദിവസവും രാത്രി 8 ന്

എറണാകുളത്ത് നിന്നും ഡിസംബര്‍ 22 വരെ എല്ലാ ദിവസവും രാവിലെ 9.05 നും രാത്രി 9.30നും

തൃശ്ശൂരില്‍ നിന്നും ദിവസവും രാത്രി 8.45 ന്.

ഇതുകൂടാതെ എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് ഇടതടവില്ലാതെ സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, നിലയ്ക്കല്‍-പമ്പ, എരുമേലി-പമ്പ, കുമളി-പമ്പ ചെയിന്‍ സര്‍വീസുകളും സജ്ജീകരിച്ചിട്ടുണ്ട്.

www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും 'എന്റെ കെഎസ്ആര്‍ടിസി'
എന്ന മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റുകള്‍ മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂമിലും വിളിക്കാം. മൊബൈല്‍  9447071021, ലാന്‍ഡ്‌ലൈന്‍  04712463799. 18005994011 എന്ന ടോള്‍ ഫ്രീ നമ്പരിലും ബന്ധപ്പെടാം. കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്ലിലേക്ക് വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ തേടാം. വാട്‌സാപ്പ്  8129562972.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com