പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

പാലക്കാട്; വാക്കു‌തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. പാലക്കാട് കൊടുന്തിരപ്പുള്ളിയിലാണ് സംഭവമുണ്ടായത്. കൊടുന്തിരപ്പുള്ളി സ്വദേശി ഹക്കീമാണ് മരിച്ചത്. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമായത്. ഇയാളുടെ സുഹൃത്തായ റിഷാദാണ് കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒളിവിൽ പോയ ഇയാൾക്കു വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു. 

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ഇവര്‍ സംസാരിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിത വിവരം. കുത്തേറ്റ ഉടന്‍ തന്നെ സുഹൃത്തുക്കള്‍ ഹക്കീമിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com