അമ്മയും  മകളും പാടത്തെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

ചങ്ങരംകുളം ഒതളൂരുള്ള ഷൈനിയുടെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഇരുവരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് പാടശേഖരത്തില്‍ അമ്മയും മകളും മുങ്ങിമരിച്ചു. ഷൈനി (40), മകള്‍ ആശ്ചര്യ (12) എന്നിവരാണ് മരിച്ചത്. ഓണാവധിക്ക് ചങ്ങരംകുളം ഒതളൂരുള്ള ഷൈനിയുടെ ബന്ധുവീട്ടിലേക്ക് എത്തിയതായിരുന്നു ഇരുവരും. 

പാടശേഖരത്തിലൂടെ അമ്മയും രണ്ടുമക്കളും കൂടി നടന്നുപോകുമ്പോള്‍ ഒരു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ അമ്മ കുട്ടിയെ രക്ഷപ്പെടുത്താനായി വെള്ളത്തില്‍ ഇറങ്ങി. രണ്ടുപേരും വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. 

കൂടെയുണ്ടായിരുന്ന കുട്ടി നിലവിളിച്ചാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും പൊലീസും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച ആശ്ചര്യ. കുന്നംകുളത്താണ് ഷൈനിയെ വിവാഹം കഴിച്ച് അയച്ചിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയും മക്കളും ഒതളൂരിലെ ബന്ധുവീട്ടിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com