വിഴിഞ്ഞം: സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2022 07:16 AM  |  

Last Updated: 15th September 2022 07:16 AM  |   A+A-   |  

vizhinjam_strike

ഫയല്‍ ചിത്രം

 

കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് സംസ്ഥാന സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുറമുഖ നിര്‍മ്മാണത്തിന് പൊലീസ് സുരക്ഷ നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജി.

സമരത്തെത്തുടര്‍ന്ന് തുറമുഖ നിര്‍മാണം നിലച്ചെന്നും ഹര്‍ജിയില്‍ പറയുന്നു. തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ സഭ വന്‍ പ്രതിഷേധം നടത്തുന്നതിനിടെയാണ് അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചത്.

പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിഷേധക്കാര്‍ക്ക് അവകാശമില്ലെന്നും തുറമുഖ നിര്‍മ്മാണത്തിന് മതിയായ സുരക്ഷയൊരുക്കണമെന്നും നേരത്തെ  ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് സുരക്ഷയൊരുക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ കേന്ദ്ര സേനയെ വിളിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്;  പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ