തിരുവനന്തപു‌രത്ത് യുവതിയുടെ മൃതദേഹം കിണറ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th September 2022 08:35 AM  |  

Last Updated: 18th September 2022 08:35 AM  |   A+A-   |  

Found woman's body in well in Thiruvananthapuram

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; കാണാതായ യുവതിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വെമ്പായം വേറ്റിനാടാണ് സംഭവം. കഴിഞ്ഞ മാസം 30ന് കാണാതായ അനുജയുടെ മൃതദേഹം വീട്ടിനടുത്തുള്ള കിണറ്റിൽ കണ്ടെത്തുകയായിരുന്നു. 

കാണാതായ അന്നുതന്നെ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. അനുജയ്ക്കായുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ്  ഇന്നലെ വൈകുന്നേരത്തോടെ വീടിനടുത്തുള്ള കിണറിൽ അനുജയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് ഇന്ന് രാവിലെ പൊലീസും ഫയ‍ർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. 

സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തിയിരുന്നു . കാണാതാകുന്നതിന് മുമ്പ് ചില‍ക്ക് കൊടുക്കാനുള്ള പണവുമായി ബന്ധപ്പെട്ട ചില ഇടപാടുകൾ അനുജ നടത്തിയെന്ന് കണ്ടെത്തിയിരുന്നു . വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു.പോസ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

ഭാര്യയുടെ കൈ വെട്ടിമാറ്റി, മുടി മുറിച്ചു; ഒളിവിൽപോയ ഭർത്താവ് പിടിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ