സംഗീത നിശയ്ക്കിടെ യുവാവിന്റെ കൊലപാതകം; ഒരാള്‍കൂടി പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2022 08:18 PM  |  

Last Updated: 26th September 2022 08:18 PM  |   A+A-   |  

rajesh

കൊല്ലപ്പെട്ട രാജേഷ്‌


കൊച്ചി:  കലൂരില്‍ സംഗീത നിശയ്ക്കിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. നേരത്തെ, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാള്‍ പൊലീസില്‍ പിടിയിലായിരുന്നു. രാജേഷിനെ കുത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഹുസൈനെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 

പള്ളൂരത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഗാനമേളയ്ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. ശനിയാഴ്ച രാത്രി
പതിനൊന്ന് മണിയോടെയാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് ഡിജെ പാര്‍ട്ടിയും ഗാനമേളയും നടന്നിരുന്നു.ഗാനമേളയ്ക്കിടെ ഒരാള്‍ മദ്യപിച്ചെത്തി ബഹളം വച്ചു. അയാളെ സംഘാടകരും അധികൃതരും ചേര്‍ന്ന് പുറത്താക്കി. 

ഗാനമേള കഴിഞ്ഞ് ആള്‍ക്കാര്‍ മടങ്ങാനിരിക്കുന്നതിനിടെ ഇയാള്‍ വീണ്ടും മടങ്ങിയെത്തി ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് സംഘാടകരെ വിളിച്ചുവരുത്തി. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപേയാഗിച്ച് രാജേഷിനെ കുത്തുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം; കേരളത്തിന് വീണ്ടും അംഗീകാരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ