സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം; കൊടിയുയരുന്നത് കടുത്ത വിഭാ​ഗീയതയ്ക്കിടെ

പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

തിരുവനന്തപുരം;  സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയുയരും. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയർത്തുക. തുടർന്നു പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

ശനിയാഴ്ച 10ന് ജനറൽ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. നിരീക്ഷകർ അടക്കം 563 പേർ പങ്കെടുക്കും. 3 ദിവസത്തെ ചർച്ചകൾക്കു ശേഷം തിങ്കളാഴ്ച പുതിയ സംസ്ഥാന കൗൺസിലിനെയും സെക്രട്ടറിയെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും തിരഞ്ഞെടുത്തു പിരിയും. പ്രായപരിധി വിവാദം രൂക്ഷമാകാന്‍ സാധ്യതയുള്ള സമ്മേളനത്തില്‍ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

കടുത്ത വിഭാ​ഗിയതയ്ക്കിടെയാണ് സമ്മേളനത്തിന് തുടക്കമാകുന്നത്. നെയ്യാറ്റിന്‍കരയില്‍ നടന്ന  കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടുനിന്നിരുന്നു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് എതിരെ ഇരു നേതാക്കളും നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ്, വിഭാഗീയത കൂടുതല്‍ വെളിപ്പെടുത്തുന്ന നടപടി നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. 

അതേസമയം, വിഭാഗീയ പ്രവര്‍ത്തികളിള്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നവയുഗത്തില്‍ എഴുതിയ േേലഖനത്തില്‍ താക്കീത് നല്‍കി. വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രീതിയിലും സിപിഐയില്‍ ഇല്ലെന്നും കാനം പാര്‍ട്ടി മുഖമാസികയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. 

നേരത്ത, കാനം രാജേന്ദ്രന് എതിരെ രൂക്ഷ പ്രതികരണവുമായി സി ദിവാകരന്‍ രംഗത്തുവന്നിരുന്നു. സ്ഥാനത്ത് തുടരാന്‍ ചിലര്‍ക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയില്‍ പ്രായപരിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രതികരണം.

ഇതിന് മറുപടിയുമായി രംഗത്തൈത്തിയ കാനം രാജേന്ദ്രന്‍, സംസ്ഥാന കൗണ്‍സിലിലേക്ക് പ്രായപരിധി നടപ്പാക്കുമെന്ന് വ്യക്തമാക്കിയ ദേശീയ കൗണ്‍സില്‍ അംഗീകരിച്ച മാര്‍ഗരേഖയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ള സമ്മേളനങ്ങളില്‍ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പിലാക്കിയത് സി ദിവാകരന്‍ അറിയാത്തത് പാര്‍ട്ടിയുടെ കുറ്റമല്ലെന്ന് കാനം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com