വയനാട്ടില്‍ യുവതിയും യുവാവും ഒരു ഷോളില്‍ തൂങ്ങി മരിച്ച നിലയില്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 03rd August 2023 09:13 PM  |  

Last Updated: 03rd August 2023 09:13 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം



കല്‍പറ്റ: വയനാട് നിരവില്‍പ്പുഴ കീച്ചേരി കോളനിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ വെളുക്കന്റെ മകള്‍ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പറഞ്ഞു. ഒരു ഷാളില്‍ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. മൃതദേഹങ്ങള്‍ ജീര്‍ണ്ണിച്ച അവസ്ഥയിലാണ്.

വിനീതയോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാല്‍ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇന്ന് സംശയം തോന്നി നാട്ടുകാര്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. തൊണ്ടര്‍നാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ മരണപ്പെട്ടവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 84കാരിയെ ആളുമാറി അറസ്റ്റ് ചെയ്ത സംഭവം; ഡിജിപി അന്വേഷിക്കണം, ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ