വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി; പതിനേഴുകാരി തീകൊളുത്തി ആത്മഹത്യ ചെയ്തു, പ്രതിക്ക് 18വര്‍ഷം കഠിനതടവ്

പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും
പ്രതി സിബി
പ്രതി സിബി


കൊച്ചി: പതിനേഴുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിനതടവും 1,20,000 രൂപ പിഴയും. കങ്ങരപ്പടി പള്ളങ്ങാട്ടുമുകള്‍ പട്ടാശ്ശേരി വീട്ടില്‍ സിബിയെയാണ് (23) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്. 2020 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

കൂട്ടുകാരിയോടൊപ്പം സ്‌കൂളിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ കളമശ്ശേരി കങ്ങരപ്പടി ഭാഗത്ത് വച്ച് സിബി കയ്യില്‍ കയറി പിടിക്കുകയും തെറിവിളിക്കുകയും യൂണിഫോം കോട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന നോട്ട്‌സ് എഴുതിയ പേപ്പറുകള്‍ ബലമായി എടുത്ത് കീറിക്കളയുകയും ചെയ്തു. 

ഇതിന്റെ വിഷമത്തിലും ഇയാള്‍ പുറകെ വീട്ടിലെത്തി അപായപ്പെടുത്തുമെന്നുള്ള ഭയം കൊണ്ടും അന്നേദിവസം വൈകിട്ട് 7 മണിക്ക് മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി നാലു ദിവസത്തിന് ശേഷം മരിച്ചു. 

സാക്ഷിയായ കൂട്ടുകാരിയുടെ മൊഴിയാണ് കേസില്‍ നിര്‍ണയമായത്. പെണ്‍കുട്ടിയുടെ മരണമൊഴിയും പ്രതിക്കെതിരായിരുന്നു. പ്രതി യാതൊരുവിധത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ല എന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. ആത്മഹത്യ പ്രേരണയ്ക്കും പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതും, പൊതു സ്ഥലത്ത് വെച്ച് കുട്ടിയുടെ കയ്യില്‍ കയറി പിടിച്ച് മാനഭംഗപ്പെടുത്തിയതിനും അഞ്ചോളം വകുപ്പുകളില്‍ ആയി 18 വര്‍ഷം കഠിനതടവും 1,20,000 പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com