
കൊച്ചി: ശാന്തന്‍പാറയിലെ ചട്ടം ലംഘിച്ചുള്ള പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന് എതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തു. ഉത്തരവ് ലംഘിച്ച് എങ്ങനെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയെന്ന് ഹൈക്കോടതി ചോദിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കെട്ടിടം ഉപയോഗിക്കരുതെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
ചട്ടംലംഘിച്ച് നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത് ചൂണ്ടിക്കാട്ടി റവന്യുവകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും സ്‌റ്റോപ്പ് മെമ്മോ കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് നിലനില്‍ക്കെ, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തുടര്‍ന്നു.
ഇതേത്തുടര്‍ന്ന്, വിഷയത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചെന്ന് ജില്ലാ കലക്ടറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ഇന്ന് വിഷയം പരിഗണിച്ച കോടതി, രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
സമാനമായ കേസുകളില്‍ കക്ഷിയായ സിപിഎം ജില്ലാ സെക്രട്ടറിക്ക്, വിഷയത്തെ കുറിച്ച് അജ്ഞത നടിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എന്തും ആകാമോയെന്നും കോടതി ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക