തിരുവനന്തപുരം : തിരുവനന്തപുരത്ത് മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
വിളയില്‍മൂല-പള്ളിമുക്ക് റോഡിൽ ഇന്നലെ വൈകീട്ട് 4.30-ഓടെയാണ് സംഭവം. വിളയില്‍മൂല ജങ്ഷനില്‍നിന്ന് പള്ളിമുക്കിലേക്ക് പോകുന്ന വഴിയില്‍ ഏലാകരയ്ക്ക് സമീപത്തായിരുന്നു സംഘര്‍ഷമുണ്ടായത്.
ഇരു വിഭാഗങ്ങളും മദ്യലഹരിയിലായിരുന്നു. സംഘര്‍ഷമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക