സൈക്കിളിൽ പോവുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമം, സംഭവം തിരുവനന്തപുരം ന​ഗരത്തിൽ; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 10:01 PM  |  

Last Updated: 01st February 2023 10:01 PM  |   A+A-   |  

19-year-old girl was gang-raped

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; തിരുവനന്തപുരം നഗരത്തിൽ വീണ്ടും പെൺകുട്ടിക്കുനേരെ ആക്രമണം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പേയാട് സ്വദേശി മനു ആണ് പിടിയിലായത്. സൈക്കിളിൽ സഞ്ചരിച്ച പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്. സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ മനു കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മ്യൂസിയം–വെള്ളയമ്പലം റോഡിൽവച്ചാണ് ആക്രമണമുണ്ടായത്.

മാസങ്ങൾക്ക് മുൻപാണ് മ്യൂസിയം ഭാഗത്ത് അതിരാവിലെ നടക്കാനിറങ്ങിയ യുവതിയെ ഒരാൾ കടന്നുപിടിച്ചത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവങ്ങൾ ഏറെ ചർച്ചയായിരുന്നു. തുടർന്നു സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ന​ഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തതോടെ പ്രതിയെ പിടിയിലാവുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ; വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ കടുവയുടെ ജഡം​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ