കഴുത്തിൽ കുരുക്ക് മുറുകിയ നിലയിൽ; വയനാട്ടിലെ സ്വകാര്യ തോട്ടത്തിൽ കടുവയുടെ ജഡം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st February 2023 08:41 PM  |  

Last Updated: 01st February 2023 08:47 PM  |   A+A-   |  

tiger

കടുവ ചത്ത നിലയിൽ/ ടെലിവിഷൻ ദൃശ്യം

 

വയനാട്; വയനാട്ടിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുരുക്ക് മുറുകിയ നിലയാണ് ജഡം കണ്ടത്. സ്വകാര്യ തോട്ടത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്.  ജഡത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.

വയനാട് പൊന്മുടി കോട്ട ഇടക്കൽ ഭാ​ഗത്തെ ഭീതിയിലാക്കിയ കടുവയാണിതെന്ന് സംശയമുണ്ട്. വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനറി സർജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. കടുവ ചത്തത് എങ്ങനെയാണെന്ന് കൂടുതൽ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകു എന്ന് വനംവകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ സില്‍വര്‍ ലൈന്‍ റെഡ് സിഗ്നലില്‍ തന്നെ; എയിംസ് കിട്ടാക്കനി, ബജറ്റില്‍ കേരളത്തിന് നിരാശ; ക്രൂരമായ അവഗണനയെന്ന് ബാലഗോപാല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ