ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പരിഭ്രാന്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 02:35 PM  |  

Last Updated: 05th February 2023 02:35 PM  |   A+A-   |  

ganapathy

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പെരുമ്പാവൂരിലാണ് സംഭവം. ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കോളക്കാടൻ ​ഗണപതി ആനയാണ് ഇടഞ്ഞത്. രാവിലെ 11 മണിയോടെയാണ് സംഭവം.

ആനയുടെ ആക്രമണത്തിൽ പാപ്പാൻ ജിത്തുവിന് പരിക്കേറ്റു. ജിത്തുവിന്റെ കാലിനാണ് പരിക്കേറ്റത്. പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പ്രത്യേക സംഘമെത്തി ആനയെ കാലിൽ വടം കുരുക്കി തളച്ചു. ആന ഇടഞ്ഞത് ഏറെ നേരം പരിഭ്രാന്തി പരത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മരിച്ചാലും ആറടി മണ്ണ് ലഭിക്കണമെന്നില്ല..., ഒരു മനുഷ്യ സ്‌നേഹിയുടെ കനിവ്.'; നന്മയുടെ കുറിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ