ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു
By സമകാലികമലയാളം ഡെസ്ക് | Published: 19th February 2023 04:17 PM |
Last Updated: 19th February 2023 04:17 PM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: ആശുപത്രിയിലേക്ക് പോകുന്നതിനിടെ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശി പ്രീതയാണ് ഓട്ടോറിക്ഷയില്‍ കുഞ്ഞിന് ജന്മം നൽകിയത്.
രാവിലെ പത്ത് മണിയോടെ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഫെബ്രുവരി 28-ാം തീയ്യതിയായിരുന്നു പ്രീതയ്ക്ക് ഡെലിവെറി ഡേറ്റ് നല്‍കിയിരുന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച
അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായാണ് വിവരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ