മുഖ്യമന്ത്രി ഇന്ന് കാസര്‍കോട്; സുരക്ഷയ്ക്ക് 911 പൊലീസുകാര്‍; 14 ഡിവൈഎസ്പിമാര്‍ക്ക് ചുമതല

By സമകാലികമലയാളം ഡെസ്ക്  |   Published: 20th February 2023 07:05 AM  |  

Last Updated: 20th February 2023 07:05 AM  |   A+A-   |  

pinarayi

ഫയല്‍ ചിത്രം

 

കാസര്‍കോട്: പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് ഇന്ന് അഞ്ചു പൊതുപരിപാടികളില്‍ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി 911 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. 

കാസര്‍കോട് ജില്ലയ്ക്ക് പുറമെ, സമീപ നാലു ജില്ലകളില്‍ നിന്നുള്ള പൊലീസുകാരെ കൂടി സുരക്ഷാ ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. 14 ഡിവൈഎസ്പിമാര്‍ക്കാണ് സുരക്ഷാ ചുമതല. കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന കരിങ്കൊടി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയത്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കോഴിക്കോട് കറുത്ത മാസ്‌ക് ധരിച്ചെത്തിയവരുടെ മാസ്‌ക് അഴിച്ചുമാറ്റിയത് ചര്‍ച്ചയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനടപടികള്‍ക്കെതിരെ സിപിഎമ്മിന്റെ ജനകീയപ്രതിരോധ ജാഥയ്ക്ക് ഇന്ന് കാസര്‍കോട് തുടക്കം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ