കെഎസ്ആർടിസിയുമായി കൂട്ടിയിടിച്ചു; തൃപ്പൂണിത്തുറയിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th January 2023 10:15 AM  |  

Last Updated: 04th January 2023 10:15 AM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തപ്പൂണിത്തുറ എസ്എൻ ജങ്ഷനിൽ പുലർച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. പുത്തന്‍കുരിശ് നന്ദനം വീട്ടില്‍ രവീന്ദ്രന്റെ മകന്‍ ശ്രേയസ് (18) ആണ് മരിച്ചത്.

ആലപ്പുഴയില്‍ നിന്ന് പുത്തന്‍കുരിശിലേക്ക് ബൈക്കിൽ വരികയായിരുന്നു ശ്രേയസ്. അതിനിടെയാണ് എസ്എൻ ജങ്ഷനിൽ വച്ച് പാല - എരുമേലി കെഎസ്ആര്‍ടിസി ബസുമായി ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിൽ. 

ഈ വാർത്ത കൂടി വായിക്കൂ 

കുട്ടികള്‍ വേണമെന്നത് പൗരന്റെ മൗലിക അവകാശം; കൃത്രിമ ഗര്‍ഭധാരണത്തിനുള്ള പ്രായപരിധി പുനപ്പരിശോധിക്കണം: ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ