അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ അധ്യാപകൻ പീഡിപ്പിച്ചു, അക്രമത്തിന് ഇരയായത് ഒന്‍പതു കുട്ടികൾ
By സമകാലിക മലയാളം ഡെസ്ക് | Published: 08th January 2023 08:26 AM |
Last Updated: 08th January 2023 08:26 AM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം; അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ ലൈംഗീക അതിക്രമണത്തിന് ഇരയാക്കിയ അധ്യാപകനെതിര കേസെടുത്തു. കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലിം യൂത്ത്ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദി(40)നെതിരേയാണ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഒളിവിൽ പോയ ഇയാൾക്കുവേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
വട്ടംകുളം പഞ്ചായത്തിലെ അഞ്ചാംക്ലാസ് വരെയുള്ള ഒരു വിദ്യാലയത്തിലെ ഒന്‍പതു കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. അധ്യാപകന്‍ ക്ലാസില്‍വെച്ച് മോശമായി പെരുമാറുന്നതു സംബന്ധിച്ച് കുട്ടികള്‍ മറ്റധ്യാപകരോട് പരാതി പറയുകയായിരുന്നു. ഒൻപത് കുട്ടികളാണ് അധ്യാപകനെതിരേ മൊഴി നല്‍കിയത്. ഇതുപ്രകാരം ഒന്‍പതു കേസുകൾ അധ്യാപകനെതിരേ രജിസ്റ്റർ ചെയ്തു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കുട്ടികളില്‍നിന്ന് വിശദമായി മൊഴിയെടുത്താണ് ചങ്ങരംകുളം പോലീസിന് വിവരം നല്‍കിയത്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചികിത്സാ സഹായം ചോദിച്ച് കന്യാസ്ത്രീ മഠത്തിലെത്തി, പിന്നാലെ മോഷണം; അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ