അമ്മയെ സംരക്ഷിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2023 01:07 PM  |  

Last Updated: 19th January 2023 01:09 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : തിരുവനന്തപുരം കല്ലറ ഭരതന്നൂരില്‍ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താന്‍ സഹോദരന്‍ ശ്രമിച്ചു. ഭരതന്നൂര്‍ കണ്ണംമ്പാറയില്‍ ഷീല (49)യ്ക്കാണ് വെട്ടേറ്റത്. സഹോദരന്‍ സത്യനാണ് വെട്ടുകത്തി കൊണ്ട് ഷീലയെ വെട്ടിയത്. 

അമ്മയെ സംരക്ഷിക്കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് വാക്കേറ്റത്തിലും അക്രമത്തിലും കലാശിച്ചത്. ഷീലയുടെ കഴുത്തിലും കാലിലും കയ്യിലും വെട്ടേറ്റ് സാരമായ പരിക്കേറ്റിട്ടുണ്ട്. 

ആക്രമണത്തില്‍ പരിക്കേറ്റ ഷീലയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരന്‍ സത്യനെ പാങ്ങോട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പടയപ്പ'യെ വിരട്ടിയ ജീപ്പ് കസ്റ്റഡിയില്‍; ഡ്രൈവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സംശയം, കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ