മൂന്ന് വര്‍ഷത്തെ അതിജീവനകാലം, പുതിയ സ്വപ്‌നങ്ങളുമായി 'പെണ്‍കുട്ടി' വീണ്ടും പറക്കും; ചൈനയിലേക്ക്

ഇന്ത്യയില്‍ ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി പുതിയ സ്വപ്നങ്ങളുമായി വീണ്ടും ചൈനയിലേക്ക് പറക്കും
ഫയല്‍ ചിത്രം: എഎന്‍ഐ
ഫയല്‍ ചിത്രം: എഎന്‍ഐ

തൃശൂര്‍:  ഇന്ത്യയില്‍ ആദ്യം കോവിഡ് ബാധിച്ച തൃശൂര്‍ സ്വദേശിനി പുതിയ സ്വപ്നങ്ങളുമായി വീണ്ടും ചൈനയിലേക്ക് പറക്കും. മൂന്നുവര്‍ഷത്തെ കോവിഡ് അതിജീവനകാലം കടന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ അടുത്തമാസമാണ് പുറപ്പെടുക.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2020 ജനുവരി 23നാണ് മതിലകം സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ഥിനി ചൈനയില്‍നിന്നെത്തിയത്. 24ന് കേരളത്തിലെത്തി സമ്പര്‍ക്കവിലക്കില്‍ കഴിയവേ ചുമയുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ചു. 25ന് പ്രത്യേക ആംബുലന്‍സില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 30നാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആദ്യം കോവിഡ് ബാധിച്ചയാള്‍ ആയിമാറി.

സര്‍ക്കാര്‍ തീരുമാനപ്രകാരം വിദഗ്ധചികിത്സക്കായി 31ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രോഗമുക്തിക്ക് ശേഷം മൂന്നുവര്‍ഷവും ഓണ്‍ലൈന്‍വഴിയായിരുന്നു പഠനം. പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കാണ് അടുത്തമാസം ചൈനയിലേക്ക് പോകുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com