'സ്വപ്‌ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടു'; മാത്യു കുഴല്‍നാടന്റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കി

By സമകാലികമലയാളം ഡെസ്ക്  |   Published: 03rd March 2023 04:42 PM  |  

Last Updated: 03rd March 2023 04:42 PM  |   A+A-   |  

pinaray-_mathew

പിണറായി വിജയന്‍ - മാത്യു കുഴല്‍നാടന്‍

 


തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയില്‍ മാത്യു കുഴല്‍നാടന്‍ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി. എം ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെപ്പറ്റി പരാമര്‍ശമുണ്ടെന്നതും സ്വപ്ന ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശവുമാണ് നീക്കിയത്.

മാത്യു കുഴല്‍നാടന്‍ സഭയില്‍ വായിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങളും രേഖകളില്‍ നിന്ന് നീക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാലാണ് സഭാ രേഖകളില്‍ നിന്ന് മാറ്റുന്നതതെന്നാണ് ഔദ്യോഗിക വിശദീകരണം. രേഖകളില്‍ നിന്ന് ഇക്കാര്യം നീക്കണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു;

കഴിഞ്ഞ ദിവസം, ലൈഫ് മിഷന്‍ കോഴയിടപാടിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണ വേളയിലാണ് നാടകീയ സംഭവങ്ങള്‍ സഭയിലുണ്ടായത്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, പിണറായിയും ശിവശങ്കറും കോണ്‍സല്‍ ജനറലും സ്വപ്നയും ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നുവെന്ന് സ്വപ്ന പറഞ്ഞതായി സഭയില്‍ ആരോപിച്ചു. എന്നാല്‍ കുഴല്‍നാടന്റെ ആരോപണം പച്ചക്കള്ളമാണെന്നും താന്‍ ആരെയും കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ഇതോടെ സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വന്‍ വാക്‌പോരിന് ഇടയായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഗുരുവായൂര്‍ ആനയോട്ടം: ഗോകുല്‍ ജേതാവ് - വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ