അമിത വേഗത്തിലെത്തിയ കാര്‍ രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചു തെറിപ്പിച്ചു; ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്
By സമകാലികമലയാളം ഡെസ്ക് | Published: 11th March 2023 09:22 PM |
Last Updated: 11th March 2023 09:22 PM | A+A A- |

മരിച്ച മുസ്തഫ
കണ്ണൂര്‍: പാനൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇതില്‍ ഒരു സ്‌കൂട്ടറിലുണ്ടായിരുന്ന ആളാണ് മരിച്ചത്. ഉടന്‍ തന്നെ പരുക്കേറ്റ മുസ്തഫയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ കുട്ടികളാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ കാനഡയില്‍ ജോലി വാഗ്ദാനം നല്‍കി യുവതിയുടെ 24 ലക്ഷം തട്ടി; പ്രതിയെ പഞ്ചാബില്‍ പോയി പിടികൂടി കേരള പൊലീസ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ