മകൻ മരിച്ചതറിഞ്ഞു, ഹൃദയാഘാതം മൂലം അമ്മ മരിച്ചു

മകന്‍ നിധിനെ ഇന്നലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്
മരിച്ച ഇന്ദുലേഖ/ ടിവി ദൃശ്യം
മരിച്ച ഇന്ദുലേഖ/ ടിവി ദൃശ്യം

ആലപ്പുഴ: മകന്റെ മരണവാര്‍ത്ത അറിഞ്ഞ അമ്മ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ പുറക്കാട്  തെക്കേയറ്റത്ത് വീട്ടില്‍ മദനന്റെ ഭാര്യ ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. 

മകന്‍ നിധിനെ ഇന്നലെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മത്സ്യത്തൊഴിലാളിയാണ്. മകന്റെ മരണവാര്‍ത്ത അറിഞ്ഞ അമ്മ ഇന്ദുലേഖ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണു.

ഉടന്‍ തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com