'സ്വന്തം വീടും സ്വത്തും സിപിഎമ്മിന്റെ പേരിൽ എഴുതിവെച്ച പാർട്ടി സ്‌നേഹി, ഈ മനുഷ്യന് നീതി കിട്ടണം'; സമരത്തിന് കോൺ​ഗ്രസ്

ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുമെന്ന് മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ് വ്യക്തമാക്കി
റസാഖ് പയമ്പ്രോട്ട്/ഫോട്ടോ: ഫെയ്സ്ബുക്ക്
റസാഖ് പയമ്പ്രോട്ട്/ഫോട്ടോ: ഫെയ്സ്ബുക്ക്

മലപ്പുറം; കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുന്‍ സെക്രട്ടറിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് യുഡിഎഫ് സമരത്തിന്. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ പഞ്ചായത്തിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുമെന്ന് മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ് വ്യക്തമാക്കി. സ്വന്തം വീടും സ്വത്തും സിപിഎമ്മിന്റെ പേരിൽ എഴുതിവെച്ച പാർട്ടി സ്നേഹിയാണ് റസാഖ്. ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായാണ് അദ്ദേഹം ആത്മഹത്യ ചെയ്യ്തതെന്നും ജോയ് കുറിച്ചു. 

വി എസ് ജോയിയുടെ കുറിപ്പ്

ഇത് റസാഖ് പയമ്പ്രോട്ട്..
സി പി എം ന്റെ സാംസ്കാരിക മുഖം..
പാർട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരൻ,പത്രപ്രവർത്തകൻ..
കവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മുൻ സെക്രട്ടറി..
സ്വന്തം വീടും സ്വത്തും സി പി എം ന്റെ പേരിൽ എഴുതി വെച്ച പാർട്ടി സ്‌നേഹി..
ഇന്ന് ഒരു തുണ്ട് കയറിൽ സി പി എം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ചു..
തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാല്യന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽ നിന്നും നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം..
“മരണവും ഒരു സമരമാണ്” എന്ന് എഴുതിയ കുറിപ്പും 
പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തിൽ കെട്ടിയാണ് തൂങ്ങി മരിച്ചത്..
ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം..
നാളെ രാവിലെ പഞ്ചായത്തിലേക്ക് യൂ ഡി എഫിന്റെ പ്രതിഷേധ മാർച്ച്..

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com