ചൈനയിലെ അജ്ഞാത ന്യൂമോണിയ: വിദഗ്ധ സമിതി യോഗം ചേര്‍ന്നു; ജാഗ്രത തുടരുന്നുവെന്ന് ആരോഗ്യമന്ത്രി

ചൈനയിൽ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടർന്നു പിടിച്ചത്
വീണാ ജോര്‍ജ് / ഫയൽ
വീണാ ജോര്‍ജ് / ഫയൽ

തിരുവനന്തപുരം: ചൈനയിൽ പടർന്നു പിടിച്ച അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ചൈനയിൽ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടർന്നു പിടിച്ചത്. കുട്ടികളിലെ അജ്ഞാത ന്യൂമോണിയ പുതിയ വൈറസ് മൂലമല്ലെന്ന് ലോകാരോ​ഗ്യ സംഘടനയ്ക്ക് നൽകിയ വിശദീകരണത്തിൽ ചൈന വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനെ തുടർന്ന് പനി വ്യാപിച്ചതാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണമെന്നും ചൈന പറയുന്നു. 

ഒക്ടോബർ ആദ്യവാരമാണ് വടക്കൻ ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുട്ടികളെ കൂട്ടത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി​ഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും ചൈനീസ് നാഷണൽ ഹെൽത് കമ്മീഷൻ വ്യക്തമാക്കി.

2019 ൽ ചൈനയിലെ വുഹാനിൽ പടർന്ന ശ്വാസകോശ രോഗമാണ് പിന്നീട് കോവിഡ് എന്ന പേരിൽ ലോകമെങ്ങും വ്യാപിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com