പൊറോട്ടയും ബീഫും കടമായി നൽകിയില്ല; ഭക്ഷണത്തിൽ മണ്ണുവാരിയിട്ടു, ചിക്കൻ കറി റോഡിലേക്കെറിഞ്ഞു: യുവാവ് അറസ്റ്റിൽ‌

ഭക്ഷണത്തിൽ മണ്ണു വാരിയിടുകയും കറികൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കൊല്ലം: പൊറോട്ടയും ബീഫ് ഫ്രൈയും കടമായി നല്‍കാത്തതിൽ ഹോട്ടലിന് നേരെ യുവാവിന്റെ ആക്രമണം. ഭക്ഷണത്തിൽ മണ്ണു വാരിയിടുകയും കറികൾ റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. കൊല്ലം എഴുകോണിലെ അക്ഷര ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. കൊല്ലം സ്വദേശി അനന്തുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച ഹോട്ടലിലെത്തിയ അനന്തു പത്ത് പൊറോട്ടയും മൂന്ന് പ്ലേറ്റ് ബീഫ് ഫ്രൈയും പാഴ്സൽ നൽകാൻ ആവശ്യപ്പെട്ടു. കടയുടമ ഭക്ഷണം പൊതിഞ്ഞു നല്‍കി. എന്നാല്‍ ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ട ഹോട്ടല്‍ ഉടമയോട് പണം പിന്നീട് നല്‍കാമെന്ന് ഇയാള്‍ മറുപടി പറഞ്ഞു. മുൻപ് കടമായി വാങ്ങിയ ഭക്ഷണത്തിന്റെ പൈസ തരാത്തതിനാൽ ഭക്ഷണം നൽകാൻ സാധിക്കില്ലെന്ന് ഉടമ പറഞ്ഞു. ഇതിൽ പ്രകോപിതനായ ഇയാൾ അക്രമം നടത്തുകയായിരുന്നു. 

പൊറോട്ട അടിക്കുന്നതിനായി എടുത്ത് വച്ച മെെദ മാവിലും കറികളിലും യുവാവ് മണ്ണ് വാരിയിട്ടു. ഇറച്ചിക്കറിയും പാത്രങ്ങളും റോഡിലേക്കറിഞ്ഞു. കടയുടമയായ രാധയെ ഇയാള്‍ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് പിടിയിലായ അനന്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com