ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രണ്ടാം വന്ദേഭാരത് തിരുവനന്തപുരത്തെത്തി; ഉദ്ഘാടനം ഞായറാഴ്ച

കാസർകോട്-തിരുവനന്തപുരം പാതയിൽ ആലപ്പുഴ വഴിയാകും രണ്ടാം വന്ദേഭാരത് ട്രെയിൻ ഓടുക
Published on

തിരുവനന്തപുരം: സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്.

കാസർകോട്-തിരുവനന്തപുരം പാതയിൽ ആലപ്പുഴ വഴിയാകും രണ്ടാം വന്ദേഭാരത് ട്രെയിൻ ഓടുക. 24-ന് മൻകിബാത് പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി കേരളത്തിലേത് ഉൾപ്പെടെ ഒമ്പത് വന്ദേഭാരത് ട്രെയിനുകൾ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. ആദ്യദിവസം ഷെഡ്യൂൾപ്രകാരമുള്ള യാത്ര ഉണ്ടാകില്ല.

ആഴ്ചയിൽ ആറു ദിവസമാകും ട്രെയിൻ സർവീസ് നടത്തുക. ചൊവ്വാഴ്ച ട്രെയിൻ ഉണ്ടാകില്ല. രാവിലെ ഏഴിന് കാസർകോടുനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് മൂന്നരയ്ക്കുമുമ്പ് തിരുവനന്തപുരത്തെത്തും വിധമാകും സമയക്രമം. കണ്ണൂർ 8.03, കോഴിക്കോട് 9.03, ഷൊർണൂർ 10.03, തൃശ്ശൂർ 10.38, എറണാകുളം 11.45, ആലപ്പുഴ 12.38, കൊല്ലം 1.55 എന്നിങ്ങനെയുള്ള സമയക്രമമാകും ട്രെയിനിന്റേത് എന്നാണ് വിവരം. 

മടക്കയാത്രയിൽ വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന്‌ പുറപ്പെടുന്ന ട്രെയിൻ കൊല്ലം 4.53, ആലപ്പുഴ 5.05, എറണാകുളം 6.35, തൃശ്ശൂർ 7.40, ഷൊർണൂർ 8.15, കോഴിക്കോട് 9.16, കണ്ണൂർ 10.16, കാസർകോട് 11.55-ന് എത്തും.  തിരുവനന്തപുരം കൊച്ചുവേളി യാർഡിലാണ് ട്രെയിനിന്റെ  അറ്റകുറ്റപ്പണിയും പരിപാലനവും നിശ്ചയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com