train
ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി പ്രതീകാത്മകചിത്രം

ഷൊർണൂർ- കണ്ണൂർ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി

പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്
Published on

കണ്ണൂർ: ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ ഓടിക്കുന്ന പുതിയ ട്രെയിൻ സർവീസ് മൂന്നുമാസത്തേക്കു കൂടി നീട്ടി. ഒക്ടോബർ 31 വരെയാണ് നീട്ടിയത്‌. ഇതു സംബന്ധിച്ച് റെയിൽവേ ഉത്തരവിറക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചിട്ടുണ്ട്. യാത്രാതിരക്ക് പരി​ഗണിച്ചാണ് ഷൊർണൂരിനും കണ്ണൂരിനും ഇടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഓടുന്ന ദിവസങ്ങൾക്ക് മാറ്റമില്ല. ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കണ്ണൂരേക്കും ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഷൊർണൂരേക്കും സർവീസ് നടത്തും.

train
ന്യൂനമർദ്ദ പാത്തി: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്

ഷൊർണൂർ-കണ്ണൂർ ട്രെയിൻ ആദ്യം ജൂലൈ രണ്ടുമുതൽ 31 വരെയാണ് പ്രഖ്യാപിച്ചത്. ഇത് ഒക്ടോബർ 30 വരെയും കണ്ണൂർ-ഷൊർണൂർ ട്രെയിൻ ഒക്ടോബർ 31 വരെയും സർവീസ് നടത്തും. വണ്ടി കാസർകോടേക്ക് നീട്ടണം, സർവീസ് ആഴ്ചയിൽ ആറുദിവസമാക്കണം എന്നീ ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com