വയനാട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു

പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് ആണ് മരിച്ചത്
riyas murder
വയനാട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചുടിവി ദൃശ്യം
Updated on

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്.

ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com