
കോഴിക്കോട്: വടകര പുതുപ്പണത്ത് (CPM)സിപിഎം-ബിജെപി ആക്രമണത്തിന് പിന്നാലെ സിപിഎം ഹര്‍ത്താല്‍(hartal). വടകര പുതുപ്പണം വെളുത്തമല വായനശാലയ്ക്ക് മുന്നില്‍ ഇന്നലെ രാത്രിയുണ്ടായ ആക്രമണത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് കുത്തേറ്റത്.
സംഭവത്തില്‍ പ്രതിഷേധിച്ചാണ് സിപിഎം ഇന്ന് പുതുപ്പണത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുപ്പണം വെളുത്ത മല വായനശാലയുമായി ബന്ധപ്പെട്ട് വായനശാലയുടെ മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പുതുപ്പണം സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം കെഎം ഹരിദാസന്‍, വെളുത്ത മല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീണ്‍, പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിബേഷ് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ കുത്തേറ്റത്. പരിക്കേറ്റ മൂവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചവരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ടായിരുന്നെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. സംഘര്‍ഷം ഉണ്ടായ സ്ഥലത്ത് നിലവില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നിലമ്പൂരില്‍ അന്‍വര്‍ പോരാട്ടത്തിന്; നാമനിര്‍ദേശ പത്രിക നാളെ സമര്‍പ്പിക്കും; ബിജെപിയും മത്സരരംഗത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ